മുൻ ഫുട്ബോൾ താരം ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു; ഖബറടക്കം നാളെ

Published : Feb 01, 2026, 02:55 PM IST
 TK Ibrahimkutty

Synopsis

മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. നാളെയാണ് ഖബറടക്കം.

കോട്ടയം: മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. നാളെയാണ് ഖബറടക്കം. കേരള സ്പോർട്സ് കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു. എം ജി സർവകലാശാലയിലെ കായിക മേധാവിയായാണ് ഇബ്രാഹിംകുട്ടി വിരമിച്ചത്. കേരള സർവകലാശാല, ബെംഗളൂരു യുണിവേഴ്സിറ്റി, എഫ്എസിടി, കെഎസ്ഇബി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കെഎസ്ഇബിയുടേയും കേരള സർവകലാശാലയുടേയും പരിശീലകനായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാന്തപുരത്തെ ഫോണിൽ വിളിച്ച് ജി സുധാകരൻ, അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വിജയത്തിനായി പിന്തുണ തേടി; ആശംസ നേർന്ന് കാന്തപുരം
തിരുവനന്തപുരം സെൻട്രലിൽ സസ്പെൻസ്, മത്സര സന്നദ്ധതയുമായി വി സുരേന്ദ്രൻ പിള്ള, വേണ്ടെന്ന് ആന്‍റണി രാജു