
തിരുവനന്തപുരം: ഗവർണറുടെ അധികാരം ഭരണഘടനയിൽ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ കേരള ഗവർണർ പി സദാശിവം. മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തനിക്ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. വൈസ് ചാൻസലർ നിയമനം കഴിവിനെ മാത്രം മാനദണ്ഡമാക്കിയാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്ഭവനിൽ സംഘടിപ്പിച്ച യാത്രയയപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സദാശിവത്തിന് പകരം മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ മറ്റന്നാൾ ഗവർണർ സ്ഥാനമേൽക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam