മുന്‍ ഇന്ത്യന്‍ അത്‌ലറ്റ് വി വി വിനോദ് കുമാര്‍ അന്തരിച്ചു

Published : Oct 31, 2019, 04:23 PM ISTUpdated : Oct 31, 2019, 04:43 PM IST
മുന്‍ ഇന്ത്യന്‍ അത്‌ലറ്റ് വി വി വിനോദ് കുമാര്‍ അന്തരിച്ചു

Synopsis

1994ലെ പൂനെ ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് നൂറ് മീറ്ററിൽ വെള്ളി മെഡൽ നേടിയ വിനോദ് സാഫ് ഗെയിംസില്‍ നാല് ഗുണം നൂറ് മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

കോഴിക്കോട്: മുന്‍ സ്പ്രിന്‍റ് താരവും അന്തര്‍ദേശീയ അത്‌ലറ്റുമായ പി എസ് സി കോഴിക്കോട് മേഖലാ ഓഫിസിലെ സെക്ഷന്‍ ഓഫിസറുമായ  വി വി  വിനോദ് കുമാര്‍ (50) അന്തരിച്ചു. 1994ലെ പൂനെ ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് നൂറ് മീറ്ററിൽ വെള്ളി മെഡൽ നേടിയ വിനോദ് സാഫ് ഗെയിംസില്‍ നാല് ഗുണം നൂറ് മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല മീറ്റില്‍ കാലിക്കറ്റ് സര്‍വകലാശാലയെ പ്രതിനിധീകരിച്ചും  കേരള പൊലീസിനെ പ്രതിനിധികരിച്ച് ദേശീയ പൊലീസ് ഗെയിംസിലും  പങ്കെടുത്തിട്ടുണ്ട്.  കാലിക്കറ്റ് സർവകലാശാല മീറ്റിൽ 100, 200മീറ്റുകളിൽ സ്വർണമെഡൽ ജേതാവായിരുന്നു. പരേതനായ വി.കെ. വാസുവിന്‍റെയും ജി. ലളിതമ്മാളുടെയും മകനാണ്. 

ലസിക (ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ) ഭാര്യയും അഖിലേഷ്, ആർദ്രിക എന്നിവർ മക്കളുമാണ്. സഹോദരങ്ങൾ: അജയ് കുമാർ, സന്തോഷ് കുമാർ, ബിജു കുമാർ(മൂവരും ഗൾ‌ഫ്), അനിൽകുമാർ(മാവൂർ) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം