
തിരുവനന്തപുരം: കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും സ്റ്റേറ്റ് സീനിയർ വിമൻസ് ടീം സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സണും ആയിരുന്ന സബീന ജേക്കബ് അന്തരിച്ചു. 1977 മുതൽ 1981 വരെ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
കേരള സർവകലാശാലയെ മൂന്ന് വർഷം പ്രതിനിധീകരിച്ച സബീന തിരുവനന്തപുരം ജില്ലയുടെയും പിന്നീട് കേരള സ്റ്റേറ്റ് വിമൻസ് ക്രിക്കറ്റ് അസോസിയേഷന്റെയും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐ വിമൻസ് ക്രിക്കറ്റ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ അഞ്ചു വർഷമായി സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു വരികയായിരുന്നു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പ്രഫസർ ടിറ്റോ കെ ചെറിയാന്റെ ഭാര്യയാണ്. സബീന ജേക്കബിന്റെ മൃതദേഹം നാളെ പത്ത് മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് പൊതു ദർശനത്തിന് വയക്കും. സംസ്കാരം നാളെ വൈകിട്ട് നാല് മണിക്ക് കോട്ടയം പാണംപടി പള്ളിയിൽ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam