വിഎസിന്‍റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി: ചികിത്സയോട് പ്രതികരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

Published : Oct 27, 2019, 09:05 PM IST
വിഎസിന്‍റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി: ചികിത്സയോട് പ്രതികരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

Synopsis

 ശ്രീചിത്രയിലെ ന്യൂറോ വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.   

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

വിഎസിന്‍റെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നെഞ്ചിലുണ്ടായ അണുബാധ ഇപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. ശ്രീചിത്രയിലെ ന്യൂറോ വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി പരീക്ഷാ ചൂട്, സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 3,031 പരീക്ഷാകേന്ദ്രങ്ങൾ സജ്ജം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും; നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചർച്ച നടത്തും