
തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി (kpcc secretary)എംഎ ലത്തീഫിന്(ma latheef) സസ്പെൻഷൻ(suspension). പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് ആണ് സസ്പെൻഷൻ. പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിട്ടുണ്ട്.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം എ ലത്തീഫ് നിർദേശം നൽകിയെന്നും പാർട്ടി കണ്ടെത്തി. കെ പി സി സി ഭാരവാഹി പട്ടികക്കെതിരെ കെ പി സി സി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നൽകി,കോൺഗ്രസ് യൂണിറ്റ് കമ്മറ്റി യോഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ഗുരുതര അച്ചടക്ക ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam