Sabarimala |ശബരിമലയിൽ പൊലീസ് സുരക്ഷ സംവിധാനം ശക്തിപ്പെടുത്തി: എഡിജിപി എസ്.ശ്രീജിത്ത് ചീഫ് കോർഡിനേറ്റർ

Published : Nov 12, 2021, 12:58 PM ISTUpdated : Nov 12, 2021, 01:23 PM IST
Sabarimala |ശബരിമലയിൽ പൊലീസ് സുരക്ഷ സംവിധാനം ശക്തിപ്പെടുത്തി: എഡിജിപി എസ്.ശ്രീജിത്ത് ചീഫ് കോർഡിനേറ്റർ

Synopsis

ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പോലീസ് കോര്‍ഡിനേറ്ററായി പ്രവർത്തിക്കും. സായുധ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവരാണ് അഡീഷണല്‍ പോലീസ് കോര്‍ഡിനേറ്റര്‍മാര്‍.

പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡല - മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും (Sabarimala) പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് (ADGP S Sreejith) ആയിരിക്കും. 

ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പോലീസ് കോര്‍ഡിനേറ്ററായി പ്രവർത്തിക്കും. സായുധ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവരാണ് അഡീഷണല്‍ പോലീസ് കോര്‍ഡിനേറ്റര്‍മാര്‍.
    
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ.സലിം നിലയ്ക്കലും  പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. 

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍ സന്നിധാനത്തും പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി ആനന്ദ് ആര്‍ പമ്പയിലും ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടര്‍ എസ്.പി കെ.വി മഹേഷ്ദാസ് നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരുടെ ചുമതല വഹിക്കും. 

മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 26 വരെയാണ്. ഇക്കാലയളവില്‍ ആലപ്പുഴ ക്രൈംബാഞ്ച് എസ്.പി പ്രശാന്തന്‍ കാണി.കെ.ബി സന്നിധാനത്തും നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി എം.ജെ.സോജന്‍ ആണ് പോലീസ് കണ്‍ട്രോളര്‍. 

ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്‍പതുവരെയുള്ള നാലാം ഘട്ടത്തില്‍ സ്പെഷ്യല്‍ സെല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ സന്നിധാനത്തും തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി ബിജുമോന്‍.ഇ.എസ് പമ്പയിലും ടെലിക്കമ്മ്യൂണിക്കേഷന്‍ എസ്.പി ആമോസ് മാമ്മന്‍ നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരാകും. 

ജനുവരി ഒമ്പത് മുതല്‍ 20 വരെയുള്ള അഞ്ചാം ഘട്ടത്തില്‍ എസ്.എ.പി കമാണ്ടന്‍റ് അജിത് കുമാര്‍.ബി ആണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി കുര്യാക്കോസ്.വി.യു, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടി.കെ.എല്‍ എന്നിവര്‍ യഥാക്രമം പമ്പയിലും നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. 
    
പത്തനംതിട്ട എസ്.പി ആര്‍.നിശാന്തിനിയെ ശബരിമല സ്പെഷ്യല്‍ ലയിസണ്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി എസ്.പി ഡോ.ദിവ്യ.വി.ഗോപിനാഥിനാണ് വിര്‍ച്യുല്‍ ക്യുവിന്‍റെ ചുമതല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി
നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും