
തിരുവനന്തപുരം: വിഎസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകൾ പിടിച്ചുവെക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ മന്ത്രി സി ദിവാകരൻ. ധനമന്ത്രിക്ക് എന്താ കൊമ്പുണ്ടോ എന്ന് വരെ തനിക്ക് ചോദിക്കേണ്ടി വന്നതായും ദിവാകരൻ ഒരു പൊതു പരിപാടിയിൽ പറഞ്ഞു. വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ദിവാകരൻ പരിഹസിച്ചു.
റവന്യുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണയോഗത്തിലായിരുന്നു സി ദിവാകരന്‍റെ വിവാദ പരാമർശം. വിഎസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രിയിൽ നിന്നും സിപിഐ മന്ത്രിമാർക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് വിമർശനം. അന്ന് പിണറായി പക്ഷ സിപിഎം മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലെ തർക്കങ്ങളിൽ ദിവാകരൻ വിഎസ്സിനൊപ്പമായിരുന്നു.
അതേ സമയം ഇപ്പോൾ വിഎസ് അധ്യക്ഷനായ ഭരണപരിഷ്ക്കാര കമ്മീഷനെയും ദിവാകരൻ പ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ കൂടുതൽ പ്രതികരണം തേടിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങൾ വിവാദമാക്കേണ്ടെന്ന് സി ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam