T Sivadasa Menon : ടി ശിവദാസമേനോന് കേരളത്തിന്‍റ അന്ത്യാഞ്ജലി; സംസ്കാരം രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ

Published : Jun 29, 2022, 07:18 AM ISTUpdated : Jun 29, 2022, 09:30 AM IST
T Sivadasa Menon : ടി ശിവദാസമേനോന് കേരളത്തിന്‍റ അന്ത്യാഞ്ജലി; സംസ്കാരം രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ

Synopsis

ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശിവദാസ മേനോൻ അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാവിലെ മഞ്ചേരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും.

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ടി ശിവദാസ മേനോന്‍റെ സംസ്കാരം ഇന്ന്. രാവിലെ പത്തരയോടെ മകൾ ലക്ഷ്മീദേവിയുടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശിവദാസ മേനോൻ അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാവിലെ മഞ്ചേരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, പി കെ ശ്രീമതി തുടങ്ങിയവർ ഇന്നലെ രാത്രി മഞ്ചേരിയിലെത്തി അന്ത്യജ്ഞലി അർപ്പിച്ചിരുന്നു.

മൂന്ന് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു ടി ശിവദാസ മേനോന്‍. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാർ മന്ത്രിസഭയിൽ ധന വകുപ്പും എക്സൈസ് വകുപ്പും കൈകാര്യം ചെയ്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ൽ ആണ് ആദ്യമായി മലമ്പുഴയിൽ നിന്ന് മത്സരിച്ചത്. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ തങ്കപ്പനെ മുട്ടുകുത്തിച്ചപ്പോൾ തേടിയെത്തിയത് മന്ത്രി പദവി. പാർട്ടി അധികാരത്തിലെത്തിയ രണ്ട് തവണയും ശിവദാസ മേനോൻ മന്ത്രിയായി. 91ൽ പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായിരുന്നു ടി.ശിവദാസ മേനോൻ. 1993 മുതൽ 1996 വരെ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മറ്റി ​ചെയർമാനായിരുന്നു.

Also Read: വിട വാങ്ങിയത് അണികളെ അച്ചടക്കം പഠിപ്പിച്ച മാഷ്

അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവദാസ മേനോൻ കർക്കശക്കാരനായ പൊതുപ്രവർത്തകനായിരുന്നു. ആ കാർക്കശ്യമാണ് എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് കൈമാറാൻ അദ്ദേഹത്തിന് തുണയായത്. ധനമന്ത്രിയായിരിക്കെ കിഫ്‍ബിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്. 

ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ ടി.കെ.ലക്ഷ്മീദേവി, കല്യാണിക്കുട്ടി, മരുമക്കൾ കരുണാകര മേനോൻ, സി.ശ്രീധരൻ നായർ

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും