
കോഴിക്കോട്: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു. 69 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം. 2001 ലും 2006 ലും ആയി രണ്ടുതവണ പിന്നീട് കാഞ്ഞങ്ങാട് മണ്ഡലമായി മാറിയ ഹോസ്ദുർഗിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹൃദയസംബന്ധമായ അസുഖം അടക്കം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു .
എംഎൽഎ ആയിരിക്കേ നാരായണന്റെ വീട് ജപ്തി ചെയ്യപ്പെട്ടിരുന്നു. പിന്നീട് ചില വ്യക്തികൾ സഹായം നൽകി വീട് വീണ്ടെടുക്കുകയാണ് ചെയ്തത്.