'വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മദ്യപിക്കുന്ന അധ്യാപകര്‍ വരെ അവിടെയുണ്ട്'; തുറന്നടിച്ച് യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പാൾ

By Web TeamFirst Published Jul 15, 2019, 8:58 PM IST
Highlights

എന്ത് അനാശാസ്യ പ്രവർത്തനങ്ങളും നടത്താനുള്ള സംഘടനാ സംവിധാനവും രാഷ്ട്രീയ പിന്തുണയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്ക് ഉണ്ടെന്ന് മുൻ പ്രിൻസിപ്പാൾ പ്രൊഫസര്‍ എസ് വർഗീസ്. 

തിരുവനന്തപുരം: എന്ത് അനാശാസ്യ പ്രവർത്തനങ്ങളും നടത്താനുള്ള സംഘടനാ സംവിധാനവും രാഷ്ട്രീയ പിന്തുണയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്ക് ഉണ്ടെന്ന് മുൻ പ്രിൻസിപ്പാൾ പ്രൊഫസര്‍ എസ് വർഗീസ്. ന്യൂസ് അവർ ചർച്ചയിലാണ് പ്രൊഫ. എസ്.വർഗീസിന്‍റെ വെളിപ്പെടുത്തലുകൾ 

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ കൂട്ടമായി കോപ്പിയടിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അധ്യാപക, അനധ്യാപകരിൽ പലരും ഇതിന് പിന്തുണ നൽകുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങി മദ്യം വാങ്ങിക്കുടിച്ചതിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന അധ്യാപകർ യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് പ്യൂണ്‍ ബെ‍ഞ്ചില്‍ നമ്പറിടുന്നതു മുതല്‍ ഇവര്‍ക്ക് സഹായം ചെയ്യുന്ന രീതിയുണ്ട്. അവര്‍ക്ക് അനുകൂലമയി അധ്യാപകരെ പരീക്ഷയ്ക്ക് പോസ്റ്റ് ചെയ്യുന്ന രീതിയുണ്ട്. 120 വരെ വിദ്യാര്‍ഥികളെ ഒരുമിച്ചിരുത്തി ഒന്നോ രണ്ടോ അധ്യാപകരെ ഇന്‍വിജിലേറ്ററാക്കിയാണ് പരീക്ഷ നടത്തുന്നത്. അതുകൊണ്ടുതന്നെ അവിടെ മാസ് കോപ്പിയടി നടക്കുന്നുണ്ട്.

എന്ത് അനാശാസ്യ പ്രവര്‍ത്തനം നടത്താനുള്ള സൗകര്യവും യൂണിവേഴ്സിറ്റി കോളേജിലുണ്ട്. അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുന്ന നേതാക്കളും അവിടെയുണ്ടെന്നും സര്‍ക്കാരും അതിന് സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു..

click me!