'എസ്എഫ്ഐ അക്രമത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായി, എസ്എഫ്ഐയുടെ ഇംഗിതത്തിന് വഴങ്ങില്ല', ഡോ. രമ അവധിയിൽ

Published : Feb 28, 2023, 10:13 AM ISTUpdated : Feb 28, 2023, 10:21 AM IST
'എസ്എഫ്ഐ അക്രമത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായി, എസ്എഫ്ഐയുടെ ഇംഗിതത്തിന് വഴങ്ങില്ല', ഡോ. രമ അവധിയിൽ

Synopsis

ഇൻ ചാർജ് സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.രമ കോളജിൽ മയക്കുമരുന്ന് വിൽപന സജീവമാണെന്നും കോളേജിലെ വിദ്യാർഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു

 

 കാസർകോട്: കാസർകോട് സർക്കാർ കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.രമ ദീർഘകാല അവധിയിൽ പ്രവേശിച്ചു. മാർച്ച് 31 വരെ അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അധ്യാപികയെ കോളജിൽ തടയുമെന്ന് എസ് എഫ് ഐ വ്യക്തമാക്കിയിരുന്നു

എസ്എഫ്ഐ അക്രമത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടാനാണ് അവധി എടുക്കുന്നതെന്ന് ഡോ. രമ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാർമ്മികതയും പുലർത്താത്ത എസ്എഫ്ഐ അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത എൻ്റെ വധം നടത്താൻ നിൽക്കുകയാണ്. അതിന് നിന്നു കൊടുക്കാൻ ഇല്ലെന്നും രമ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

ഇൻ ചാർജ് സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.രമ കോളജിൽ മയക്കുമരുന്ന് വിൽപന സജീവമാണെന്നും കോളേജിലെ വിദ്യാർഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു

ജാതിയധിക്ഷേപമല്ല നാക്കുപിഴ, എസ്എഫ്ഐ കൊല്ലാൻ ശ്രമിക്കുന്നു: മാപ്പപേക്ഷിച്ച് ഡോ രമ

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി