അപേക്ഷ ഒത്തുതീര്‍പ്പാക്കിയില്ല: താലൂക്ക് ഓഫീസിൽ വിമുക്തഭടന്‍റെ ആത്മഹത്യാശ്രമം

Published : Oct 18, 2019, 02:31 PM ISTUpdated : Oct 18, 2019, 02:32 PM IST
അപേക്ഷ ഒത്തുതീര്‍പ്പാക്കിയില്ല: താലൂക്ക് ഓഫീസിൽ വിമുക്തഭടന്‍റെ ആത്മഹത്യാശ്രമം

Synopsis

വർഗ്ഗീസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ റീസർവ്വേയില്‍ തെറ്റുണ്ടെന്നും തിരുത്തണമെന്നും കാണിച്ച് നൽകിയ അപേക്ഷയിൽ 13 വർഷമായിട്ടും തീർപ്പാക്കിയില്ലെന്നാണ് പരാതി.

പത്തനംതിട്ട: പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്ക് ഓഫീസിൽ വിമുക്തഭടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. റീസർവ്വേ സംബന്ധിച്ച പരാതി തീർപ്പാക്കിയില്ല എന്നാരോപിച്ചാണ് മെഴുവേലി സ്വദേശി വർഗ്ഗീസ് പി തോമസ്  കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. അരമണിക്കൂറിലധികം ഓഫീസിൽ  ഇരുന്ന ഇയാളെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. വര്‍ഗ്ഗീസിന്‍റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വർഗ്ഗീസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ റീസർവ്വേയില്‍ തെറ്റുണ്ടെന്നും തിരുത്തണമെന്നും കാണിച്ച് നൽകിയ അപേക്ഷയിൽ 13 വർഷമായിട്ടും തീർപ്പാക്കിയില്ലെന്നാണ് പരാതി. എന്നാൽ ഭൂമിയിൽ ഒരു ഭാഗം പുറംപോക്കാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടി.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും