തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പിന്തുണ നൽകും, കുടുംബത്തിലേക്ക് മടങ്ങിപ്പോകുന്നുവെന്ന് പ്രതികരണം

Published : Apr 01, 2026, 02:50 PM IST
MK Varghese

Synopsis

തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാജൻ പല്ലന് പിന്തുണ നൽകും. താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വർ​ഗീസിന്റെ പ്രതികരണം.

തൃശ്ശൂർ: തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺ​ഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാജൻ പല്ലന് പിന്തുണ നൽകുമെന്ന് എം കെ വർഗീസ് അറിയിച്ചു.

താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വർ​ഗീസിന്റെ പ്രതികരണം. ഇത് ഖർ വാപ്പസിയാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മത്സരിച്ചതാണ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതല്ല. ഇന്ന് സാഹചര്യം മാറി. കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണ്. ഉപാധികളൊന്നും ഇല്ലെന്നും എം കെ വർ​ഗീസ് പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പിൽ രാജൻ പല്ലൻ തൃശൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ചിലപ്പോൾ മന്ത്രിയുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ആവേശത്തിൽ ഇക്കാര്യങ്ങൾ മറന്ന് പോകല്ലേ, പ്രത്യേക ജാഗ്രത നിർദേശം; വേനൽ ചൂട്‌ കനത്തതോടെ മുന്നറിയിപ്പ്
ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തുറന്നടിച്ച് ഹൈക്കോടതി