ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു

Published : Jul 05, 2022, 06:30 AM ISTUpdated : Jul 05, 2022, 08:25 AM IST
ഉദുമ മുന്‍  എംഎല്‍എ പി രാഘവന്‍ അന്തരിച്ചു

Synopsis

1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയില്‍ ആയിരുന്നു. 77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐ(എം) കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യാ ജനറൽ കൗൺസിലിലും പ്രവർത്തക സമിതിയിലും അംഗമായിരുന്നു. ബേഡകം പഞ്ചായത്ത്‌ പ്രസിഡന്‍റായിയിരുന്നു.  

രാഘവന്‍റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ  തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ കമല. അജിത്‌കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ദുബായി ലേഖകന്‍ അരുണ്‍ രാഘവന്‍ എന്നിവർ മക്കളാണ്‌. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ