എല്ലാം ചെയ്തത് ആസൂത്രിതമായി, ഒളിച്ചത് കാട്ടില്‍, വാഹനത്തില്‍ വാക്കത്തിയും; പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നവർ പിടിയിൽ

Published : Jul 26, 2026, 10:25 PM IST
four arrested in broad daylight murder of youth in thiruvananthapuram

Synopsis

തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി അതിരു പ്രശ്നം നിലനിന്നിരുന്നു. നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു. ഇതിലെ പകയാണ് കൊലപാതകത്തിൽ കലശിച്ചത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും സംഭവശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പോലീസ് പറഞ്ഞു. പ്രദീപിനെയും മൂന്നു സുഹൃത്തുക്കളെയും പുലയനാർ കോട്ടയിലെ കാട്ടിനുള്ളിൽ വച്ച് ആണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് മൂന്നു വാക്കത്തി പോലീസ് കണ്ടെടുത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടിയത്തൂര്‍ പഞ്ചായത്തിലെ സജീവ സാന്നിധ്യം; നോവായി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ആയിഷയുടെ വിയോഗം
കൊണ്ടുവന്നത് ബംഗാളിൽ നിന്നും, ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ച് മോക്കിം, 8.89 ഗ്രാം ഹെറോയിനുമായി യുവാവ് പിടിയിൽ