
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായ ആയിഷ ചേലപ്പുറം ആണ് ഇന്ന് രാവിലെയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ആയിഷ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു.
കൊടിയത്തൂര്‍ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ആയിഷയെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ സജീവ സാന്നിധ്യമായിരുന്നു ആയിഷ ചേലപ്പുറം. ജനകീയായ പൊതുപ്രവര്‍ത്തകയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ എല്ലാവരും. കൊടിയത്തൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam