എറണാകുളത്ത് രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി നാല് പേർ പിടിയിലായി; പിടിച്ചെടുത്തത് 115 ഗ്രാം ലഹരിമരുന്ന്

Published : Jul 14, 2025, 08:55 PM IST
MDMA seized

Synopsis

എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 115 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. നോർത്ത് കിടങ്ങൂരിൽ 91.17 ഗ്രാം എംഡിഎംഎയുമായി ഒരാളും തൈക്കൂടത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

നോർത്ത് കിടങ്ങൂരിൽ നിന്ന് എഡ്വിൻ ഡേവിസ്(33) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 91.17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൈക്കൂടത്ത് സ്വകാര്യ ലോഡ്ജിൽ നിന്നാണ് ലിജിയ മേരി ജോയ്(34), സജിത്ത് ഷാജൻ (29സ്), വിഷ്ണു പ്രഹ്ളാദൻ എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 23.85 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.

എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും പാർട്ടിയും ചേർന്നാണ് പരിശോധനകൾ നടത്തിയത്. പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, ശ്രീജിത്ത്.എം.ടി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിജ ജോയ്, വിജി ടി.ജി എന്നിവരും കേസുകൾ കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം