പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ; പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ, വോട്ട് തേടി മല്ലികാർജുൻ ഖർഗെയും അമിത്ഷായും ഇന്ന് കേരളത്തിൽ എത്തും

Published : Apr 05, 2026, 05:48 AM IST
ldf udf bjp

Synopsis

യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തും. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും ഇന്ന് എൻഡിഎക്കായി കേരളത്തിൽ പ്രചാരണത്തിന് എത്തും.

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രം. അവസാനഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ്. വയനാടിനായി കോണ്‍ഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദം ചർച്ചയാക്കാനും ഇടതിന്റെ നീക്കം തുടരുന്നു. അതേസമയം കണ്ണൂരിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തും. വൈകീട്ട് നാല് മണിക്കാണ് ഖർഗെ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. കർണാടക മന്ത്രിമാരായ പ്രീയങ്ക ഖാർഗെ, കെ ജെ ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ സ്ഥാനാർഥികൾക്ക് വോട്ട് തേടിക്കൊണ്ടാണ് യോഗം. 

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും ഇന്ന് എൻഡിഎക്കായി കേരളത്തിൽ പ്രചാരണത്തിന് എത്തും. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിർമല സീതാരാമൻ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടിയും ഇന്ന് വോട്ട് ചോദിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന; ലോകത്ത് യുദ്ധം അവസാനിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ
വയനാട് ഫണ്ട് വിവാദം: പൊലീസിൽ പരാതി നൽകി ദീപ്‌തി മേരി വർഗീസ്; സമൂഹമാധ്യമത്തിൽ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപണം