രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം; ഗുരുതര പരിക്കേറ്റ് മൂന്ന് വയസുള്ള കുഞ്ഞുൾപ്പെടെ ചികിൽസയിൽ

Published : Jul 05, 2022, 08:44 AM ISTUpdated : Jul 05, 2022, 09:09 AM IST
രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം; ഗുരുതര പരിക്കേറ്റ് മൂന്ന് വയസുള്ള കുഞ്ഞുൾപ്പെടെ ചികിൽസയിൽ

Synopsis

കൊല്ലത്ത് ഉണ്ടായ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ,ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്

കൊല്ലം: സംസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. കൊല്ലത്തും എറണാകുളത്തും ആണ് അപകടങ്ങൾ ഉണ്ടായത്. കൊല്ലത്ത് കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഈ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ,ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്

 

എറണാകുളം എസ്.എൻ. ജംങ്ഷനിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ.ചികിത്സയിൽ ആണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി