തൃശൂരിൽ നാലു മത്സ്യതൊഴിലാളികളെ വള്ളം മുങ്ങി കാണാതായി

Published : Jan 05, 2021, 01:24 PM ISTUpdated : Jan 05, 2021, 01:32 PM IST
തൃശൂരിൽ നാലു മത്സ്യതൊഴിലാളികളെ വള്ളം മുങ്ങി കാണാതായി

Synopsis

ഇന്നു പുലർച്ചെ നാലു മണിക്കാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. തെരച്ചിലിന് നേവിയുടെ ഹെലികോപ്ടർ എത്തിക്കണമെന്ന് ടിഎൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു. 

തൃശൂർ: തളിക്കുളം തമ്പാൻ കടവിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ പാറൻ സുബ്രഹ്മണ്യൻ (60) അറക്കവീട്ടിൽ ഇക്ബാൽ (50) ചെമ്പനാടൻ വിജയൻ (55) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന ഫൈബർ വള്ളത്തിൽ നാല് പേർ മത്സ്യ ബന്ധനത്തിനിറങ്ങിയത്. രാവിലെ 8.30 ഓടെയാണ് വള്ളം മുങ്ങിയതായി മറ്റു മത്സ്യത്തൊഴിലാളികൾക്ക് വിവരം ലഭിക്കുന്നത്. വള്ളത്തിലുള്ളവർ തന്നെയാണ് കരയിലേക്ക് വിവരമറിയിച്ചത്. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കരയിൽ നിന്നും 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വള്ളം മുങ്ങിയിട്ടുള്ളത്. കോസ്റ്റൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു, തവനൂരിൽ താനില്ലെങ്കിലും സിപിഎം ജയിക്കും': കെ ടി ജലീൽ
കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ കടുത്ത ഭിന്നത; എസ്എൻഡിപി - എൻഎസ്എസ് ഐക്യം നാല് ജില്ലകളിൽ തിരിച്ചടിക്കുമെന്ന് വിലയിരുത്തൽ