
തിരുവനന്തപുരം : തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളും അടുത്ത സുഹൃത്തുക്കൾ. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ ഷാജു, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാൻ, തമിഴ്നാട് സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉറ്റ സുഹൃത്തുക്കളായിരുന്നു നാല് പേരുമെന്ന് നാട്ടുകാർ പറയുന്നു. എല്ലാവരും അടുത്തടുത്ത വീടുകളിലുള്ളവരാണ്. നേരത്തെയും ഈ രീതിയിൽ യാത്ര പോയിരുന്നു. ഇന്നലെ വൈകിട്ടാണ് വേളാങ്കണ്ണിയിലേക്ക് യാത്ര പുറപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണ വിവരമറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു.
ബാലരാമപുരം നെല്ലിമൂട് നിന്ന് ഇന്നലെ വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിനായി പുറപ്പെട്ട 7 അംഗ സംഘമാണ് തമിഴ്നാട് തിരുച്ചിറപൂണ്ടിയിൽ വെച്ച് അപകടത്തിൽപെട്ടത്.ഇവർ സഞ്ചരിച്ച വാൻ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു.ഷാജു, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവർ തൽക്ഷണം മരിച്ചു. ഇന്ന് രാവിലെ 6. 30 ഓടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തമിഴ്നാട്ടിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam