തിരുവോണ നാളിൽ തലസ്ഥാനത്ത് 2 വാഹനാപകടം; ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചതുൾപ്പെടെ 4 മരണം

Published : Sep 16, 2024, 06:48 AM IST
തിരുവോണ നാളിൽ തലസ്ഥാനത്ത് 2 വാഹനാപകടം; ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചതുൾപ്പെടെ 4 മരണം

Synopsis

 വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരം: തിരുവോണ നാളിൽ തിരുവനന്തപുരത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ മരിച്ചു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രണ്ട് ബൈക്കിലും മൂന്ന് പേർ വീതമുണ്ടായിരുന്നു. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. ബൈക്കിടിച്ച് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതര പരിക്കുണ്ട്. ഇയാൾ ചികിത്സയിൽ കഴിയുകയാണ്. 

എഡിജിപിയെ കൈവിടുമോ മുഖ്യമന്ത്രി? ദില്ലിയിൽ നിന്ന് തിരിച്ചെത്തി പിണറായി, വിജിലൻസ് അന്വേഷണത്തിൽ ഇന്ന് തീരുമാനം

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം