കാവിലക്കാട് പൂരത്തിനിടെ കൊമ്പൻ കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞു; ആനപ്പുറത്ത് നിന്ന് ചാടിയ 4 യുവാക്കൾക്ക് പരുക്കേറ്റു

Published : Jan 24, 2025, 07:13 PM IST
കാവിലക്കാട് പൂരത്തിനിടെ കൊമ്പൻ കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞു; ആനപ്പുറത്ത് നിന്ന് ചാടിയ 4 യുവാക്കൾക്ക് പരുക്കേറ്റു

Synopsis

കാവിലക്കാട് പൂരത്തിനിടെ ഇടഞ്ഞ ആനപ്പുറത്ത് നിന്ന് ചാടിയ നാല് യുവാക്കൾക്ക് പരുക്കേറ്റു

കുന്നംകുളം: കാവിലക്കാട് പൂരത്തിനെത്തിച്ച ആനയിടഞ്ഞു. കൊമ്പൻ കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തു നിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. 32കാരനായ രാജേഷ്, 26കാരനായ വിപിൻ, 31കാരനായ ഉണ്ണി, 24കാരനായ സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ. ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ  തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടയിലാണ് ഇവർക്ക് പരുക്കേറ്റത്. പരുക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം  മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി