മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് പേർ അറസ്റ്റിൽ

Published : Sep 26, 2026, 08:54 AM IST
VD Satheesan karinkodi

Synopsis

ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാ​ഗമായിട്ടാണ് പ്രതിഷേധം നടത്തിയത്.

ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാ​ഗമായിട്ടാണ് പ്രതിഷേധം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റം; താത്ക്കാലിക ജീവനക്കാരന് മാനേജർ പദവി, ചട്ടം പാലിച്ചില്ലെന്ന് ധനവകുപ്പ്
ട്രെയിൻ യാത്രക്കാരിയുടെ 3 പവൻ സ്വർണമാല മോഷ്ടിച്ചു, അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങി; 22 വർഷത്തിന് ശേഷം പിടിയിൽ