ട്രെയിൻ യാത്രക്കാരിയുടെ 3 പവൻ സ്വർണമാല മോഷ്ടിച്ചു, അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങി; 22 വർഷത്തിന് ശേഷം പിടിയിൽ

Published : Sep 26, 2026, 07:59 AM IST
train passengers gold chain theft accused arrested after 22 years

Synopsis

ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിനു ശേഷം റെയിൽവേ പൊലീസ് പിടികൂടി

ആലപ്പുഴ: ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിനു ശേഷം റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിളവീട്ടിൽ എ സഫീറിനെയാണ് (43) കോഴിക്കോടു നിന്ന് ആലപ്പുഴ റെയിൽവേ പൊലീസ് പിടികൂടിയത്. 2004 ജൂൺ 24-നാണ് കേസിനാസ്പദമായ സംഭവം. ചെന്നൈ എഗ്മൂർ എക്സ്പ്രസ് ട്രെയിനിൽ നിന്ന് ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്കു സഞ്ചരിക്കുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയായ യാത്രക്കാരിയുടെ മാലയാണ് സഫീറടക്കമുള്ള മൂന്നംഗസംഘം ചേർന്ന് കവർന്നത്. സംഭവത്തിനു ശേഷം അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ മൂവരെയും അറസ്റ്റ് ചെയ്യുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

കോടതിയിൽ വിചാരണ നടപടി നേരിടുമ്പോഴാണ് മൂന്നാം പ്രതിയായ സഫീർ ഒളിവിൽ പോയത്. സഫീർ വിദേശത്തേക്കാണ് മുങ്ങിയത്. അവിടെ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു. വിദേശത്തുനിന്ന് കേരളത്തിലേക്ക് തിരികെയെത്തിയ സഫീർ കോഴിക്കോട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഒരാഴ്ചയായി റെയിൽവേ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോഴിക്കോട്ട് നിന്നാണ് പിടികൂടിയത്. റെയിൽവേ എസ്എച്ച്ഒ കെബിജോയ് കുമാറിന്‍റെ നേതൃത്വത്തിൽ ജിഎസ്ഐ ഷാജഹാൻ, ജിഎസ്സിപിഒ എസ് പ്രജിത്ത്, സിപിഒ കെവൈമാർട്ടിൻ എന്നിവർ നേതൃത്വം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടുത്ത പ്രതിരോധത്തിലായി ബിജെപി നേതൃത്വം: 'സിഎംആർഎൽ എംഡിയുടെ ഡയറിയിലെ വിവരങ്ങൾ രാഷ്ട്രീയ ആയുധമാക്കാനില്ല'
തിരുവനന്തപുരം ന​ഗരത്തിലെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടും; അറ്റകുറ്റപ്പണികൾ നടക്കുന്നതായി വാട്ടർ അതോറിറ്റി അറിയിപ്പ്