കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്നുപേര്‍ വെട്ടേറ്റും ഒരാള്‍ തൂങ്ങിമരിച്ച നിലയിലും

Published : Nov 08, 2021, 12:47 PM ISTUpdated : Nov 08, 2021, 03:08 PM IST
കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്നുപേര്‍ വെട്ടേറ്റും ഒരാള്‍ തൂങ്ങിമരിച്ച നിലയിലും

Synopsis

രാവിലെ വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

കൊല്ലം: കൊട്ടാരക്കര (Kottarakkara) നീലേശ്വരത്ത് ഭാര്യയെയും രണ്ടുമക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ (suicide) ചെയ്തു. പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ് കൊലപാതകം നടത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത മക്കളായ ആദിത്യ രാജ് (24),  അമൃത (21) എന്നിവരാണ് മരിച്ചത്. രാവിലെ വീട് തുറക്കാതിരുന്നതിനെ തുടർന്ന് നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. 

കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയെയും മക്കളെയും കൊല്ലാൻ രാജേന്ദ്രനെ പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമല്ല. രാജേന്ദ്രന് സാമ്പത്തിക ബാധ്യതയുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണ് രാജേന്ദ്രനെന്ന് ചില സൂചനകൾ പുറത്തുവന്നെങ്കിലും ഇക്കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ