നെടുമ്പാശ്ശേരിയില്‍ വന്‍ സ്വർണ്ണവേട്ട; പിടികൂടിയത് രണ്ട് കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ്ണം

By Web TeamFirst Published Mar 3, 2020, 6:46 PM IST
Highlights

ദമ്പതികള്‍ ഉള്‍പ്പെടെ മലപ്പുറം സ്വദേശികളായ നാല് പേർ പിടിയിലായി. ബാങ്‍കോക്ക്, ദുബായി, അബുദാബി എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് പിടിയിലായത്. 

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 5 കിലോ 350 ഗ്രാം സ്വർണ്ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ട് കോടി 31 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണം പിടികൂടിയത്. ദമ്പതികള്‍ ഉള്‍പ്പെടെ മലപ്പുറം സ്വദേശികളായ നാല് പേർ പിടിയിലായി. ബാങ്‍കോക്ക്, ദുബായി, അബുദാബി എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് പിടിയിലായത്. ദ്രവരൂപത്തില്‍ അടിവസ്ത്രത്തിലൊളിപ്പിച്ചും ആഭരണങ്ങളാക്കിയുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 

ഇക്കഴിഞ്ഞ ഞായറാഴ്‍ച ദുബായിയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടിയിരുന്നു. 74 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം ബ്രെഡ് മേക്കറിന്‍റെ മോട്ടറിന്‍റെ ഉള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.  പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം തിരൂര്‍ സ്വദേശിയും ഒരാള്‍ എടവണ്ണ സ്വദേശിയുമാണ്. ഇരുവരെയും അറസ്റ്റ് ചെയ്‍തു. 

Read More: ശരീരത്തിലും ബ്രെഡ് മേക്കറിലും ഒളിപ്പിച്ച് സ്വര്‍ണ്ണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട...

 

click me!