ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി: അമ്പലപ്പുഴയിൽ വൻഗതാഗതക്കുരുക്ക്

Published : Oct 17, 2022, 05:56 PM IST
ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി: അമ്പലപ്പുഴയിൽ വൻഗതാഗതക്കുരുക്ക്

Synopsis

ഈ കാറിന് പിന്നിൽ വേറൊരു ബൈക്കും കൂടി വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും സാരമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസ്സിൻ്റേയും ലോറിയുടേയും മുൻവശം തക‍ര്‍ന്ന നിലയിലാണ്.

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴയ്ക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിയെ തുടര്‍ന്ന് വൻഗതാഗതക്കുരുക്ക്. ബസ്സും ലോറിയും അടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചതോടെയാണ് വൻ ഗതാഗതസ്തംഭനമുണ്ടായത്. കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. സ്വകാര്യ ബസിൽ  ചരക്കുലോറിയും കൂട്ടിയടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം. തൊട്ടുപിന്നാലെ അപകടത്തിൽപ്പെട്ട സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു കാര്‍ വന്നിടിച്ചു.

ഈ കാറിന് പിന്നിൽ വേറൊരു ബൈക്കും കൂടി വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും സാരമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസ്സിൻ്റേയും ലോറിയുടേയും മുൻവശം തക‍ര്‍ന്ന നിലയിലാണ്.  തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതോടെ പൊലീസ് ഇടപെട്ട് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. വാഹനങ്ങൾ തീരദേശാപാത വഴി തിരിച്ചു വിട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് സ്വകാര്യ ബസ് മേൽപ്പാലത്തിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനായത്. 

 

ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ സ്ഥിതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി,4 ജില്ലകളില്‍ നേരിട്ട് പരിശോധന

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ