തീവ്രവാദ കേസിലെ പ്രതികളുടെ കസ്റ്റഡി, കോടതിയിൽ എൻഐഎ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത് ബന്ധുക്കൾ; ഇടപെട്ട് കോടതി

Published : Oct 17, 2022, 05:54 PM ISTUpdated : Oct 21, 2022, 11:16 PM IST
തീവ്രവാദ കേസിലെ പ്രതികളുടെ കസ്റ്റഡി, കോടതിയിൽ എൻഐഎ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത് ബന്ധുക്കൾ; ഇടപെട്ട് കോടതി

Synopsis

രാജ്യ വ്യാപക റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം

കൊച്ചി: തീവ്രവാദ കേസിലെ  പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനെത്തിയ എൻ ഐ എ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് കോടതിയുടെ താക്കീത്. പി എഫ് ഐ നേതാക്കളുടെ ബന്ധുക്കൾ ആണ് കൊച്ചി എൻ ഐ എ കോടതി വളപ്പിൽ  ദൃശ്യം എടുത്തത്. രാജ്യ വ്യാപക റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം. ദുരൂഹസാഹചര്യത്തിൽ ദൃശ്യം പകർത്തിയെന്ന് എൻ ഐ എ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഇനി കോടതി വളപ്പിൽ ഇക്കാര്യം  ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

കേസിൽ 5 പേരെ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസം എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കരമന അഷ്റഫ് മൗലവി, യഹിയ യോയ തങ്ങൾ അബ്ദുൾ സത്താർ, കെ മുഹമ്മദ് അലി. സി ടി സുലൈമാൻ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധനയിൽ ലഭിച്ച വിവരങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടു. സെപ്റ്റംബർ 22 നായിരുന്നു കേരളത്തിൽ അടക്കം വിവിധ സംസ്ഥാനത്തെ പി എഫ് ഐ നേതാക്കളെ എൻ ഐ എ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.

പിഎഫ്ഐ റെയ്ഡ് : നിർണായക വിവരങ്ങൾ ലഭിച്ചു, കൂടുതൽ ചോദ്യം ചെയ്യണമെന്ന് എൻഐഎ, 5 പ്രതികളെ കസ്റ്റഡിയിൽ വിട്ടു

അതേസമയം രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻ ഐ എ കസ്റ്റഡിയിൽ വിട്ടിരുന്നു. രണ്ടാം പ്രതി കരമന അഷ്റഫ് മൌലവി, മൂന്നാം പ്രതി അബ്ഡുൾ സത്താർ, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങൾ, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം പ്രതി സിടി സുലൈമാൻ എന്നിവരെയാണ് കൊച്ചി എൻ ഐ എ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അടക്കമുള്ളവയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്ന എൻ ഐ എയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ആരോപണം ഗൗരവുമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിടുകയായിരുന്നു. 

 

 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു