കൊവിഡ് നിരീക്ഷണ വിലക്ക് ലംഘിച്ച നാല് പേരും വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് പേരും വയനാട്ടിൽ അറസ്റ്റിൽ

Web Desk   | Asianet News
Published : Mar 20, 2020, 05:22 PM ISTUpdated : Mar 20, 2020, 06:20 PM IST
കൊവിഡ് നിരീക്ഷണ വിലക്ക് ലംഘിച്ച നാല് പേരും വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് പേരും വയനാട്ടിൽ അറസ്റ്റിൽ

Synopsis

വിദേശത്ത് നിന്നെത്തിയ രണ്ട് കാരശ്ശേരി സ്വദേശികൾക്കെതിരെ മുക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ, സർക്കാർ നിർദ്ദേശം മറികടന്ന് പൊതുസ്ഥലങ്ങളിലെത്തി എന്നതാണ് കാരണം

കൽപ്പറ്റ: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തിയവർക്ക് ഏർപ്പെടുത്തിയ നിരീക്ഷണ വിലക്ക് പരക്കെ ലംഘിക്കപ്പെടുന്നു. വയനാട്ടിൽ ഇന്ന് മാത്രം നിരീക്ഷണ വിലക്ക് ലംഘിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അമ്പലവയൽ , പുൽപ്പള്ളി സ്വദേശികളായ 2 പേരെയും അറസ്റ്റ് ചെയ്തു.

വിദേശത്ത് നിന്നെത്തിയ രണ്ട് കാരശ്ശേരി സ്വദേശികൾക്കെതിരെ മുക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ, സർക്കാർ നിർദ്ദേശം മറികടന്ന് പൊതുസ്ഥലങ്ങളിലെത്തി എന്നതാണ് കാരണം. ഒരാൾ ജുമുഅ നമസ്കാരത്തിലും പങ്കെടുത്തു. കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.

സമാനമായ കുറ്റത്തിന് നിലമ്പൂരിൽ സ്ത്രീക്കെതിരെയും ആലുവയിൽ പുരുഷനെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരും സർക്കാർ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്തിനിടയിലും ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് കുർബാന നടത്തിയതിന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിക്ക് പൊലീസ് നോട്ടീസ് അയച്ചു. ആരോഗ്യവകുപ്പിന്റെ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവൻതുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിന് വയനാട് ജില്ലയിലെ പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കല്‍ വീട്ടില്‍  ഫഹദ് (25) നെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നാലാം മൈല്‍ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാജ വിവരങ്ങൾ വാട്സ് ആപ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നാണ് കേസ് എടുത്തത്.

പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെ കേസ് എടുത്തത് പയ്യോളിയിലാണ്. മണിയൂർ ഉല്ലാസ് നഗറിലുള്ള പൂവത്തിൻ മീത്തൽ മുഹമ്മദലി (34) യുടെ പേരിലാണ് പയ്യോളി പൊലീസ്‌ കേസെടുത്തത്. മണിയൂരിലെ മെഡിക്കല്‍ ഓഫീസര്‍ പയ്യോളി പൊലീസിന് നല്‍കിയ പരാതിയിലാണ് കേസ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം