പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ഡബിൾ ഡോസ് വൈറ്റമിൻ നൽകി: കുട്ടി ആശുപത്രിയിൽ

By Web TeamFirst Published May 14, 2022, 10:59 AM IST
Highlights

ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു. 

തിരുവനന്തപുരം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ആശ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകി. കുളത്തൂർ പിഎച്ച്സിയിൽ നാല് വയസുകാരന് ആശ വർക്കർ ഡബിൾ ഡോസ് നൽകിയത്. നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസാണ് ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്. വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. മെയ് 11-നാണ് സംഭവം നടന്നത്. 

കരോട് സ്വദേശി മഞ്ജുവിൻ്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു. പിന്നീട് കടുത്ത ഛർദിയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു. 

click me!