
കോഴിക്കോട്: ഫാദർ ആൻറണി കൊഴുവനാൽ അന്തരിച്ചു. കർഷക സംഘടനയായ ഇൻഫാമിന്റെ സ്ഥാപക നേതാവും താമരശ്ശേരി രൂപതയിലെ വൈദികനുമായിരുന്നു. 79 വയസായിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ആയിരുന്നു. കൊക്കക്കോള , പാമോലിൻ വിരുദ്ധ സമരങ്ങളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam