ട്വന്‍റി 20യില്‍ പൊട്ടിത്തെറി; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Published : Jan 01, 2020, 09:16 PM ISTUpdated : Jan 01, 2020, 09:23 PM IST
ട്വന്‍റി 20യില്‍ പൊട്ടിത്തെറി; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Synopsis

മറ്റന്നാൾ കെ വി ജേക്കബ്ബിനെതിരെ ട്വൻറി20 യിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു.   

കൊച്ചി: ട്വന്റി 20 ജനകീയ കൂട്ടായ്മ ഭരിക്കുന്ന  എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് രാജിവെച്ചു. ട്വൻറി 20യിലെ ഭിന്നതയെ തുടർന്നാണ് രാജി. മറ്റന്നാൾ കെ വി ജേക്കബ്ബിനെതിരെ ട്വൻറി20 യിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. 

ട്വൻറി 20യുടെ നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കാനാവാത്തതിനാലാണ് രാജിയെന്ന് കെ വി ജേക്കബ്ബ് പറഞ്ഞു. ട്വന്റി 20യിൽ ജനാധിപത്യമില്ല. പഞ്ചായത്തിന്റെ പദ്ധതി വിഹിതം പോലും ചെലവഴിക്കാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ