മതേതരത്വമാണ് എൻഎസ്എസ് നിലപാട്, അത് തെളിയിക്കാൻ എങ്ങും പോകണ്ട: സുകുമാരൻ നായർ

By Web TeamFirst Published Jan 1, 2020, 7:39 PM IST
Highlights

മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങൾ ആണ് എൻഎസ്എസിന്‍റേത്. ഇക്കാര്യം നൂറു വർഷങ്ങൾക്കു മുമ്പ് തന്നെ മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുള്ളതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ചങ്ങനാശ്ശേരി: പൗരത്വഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് . മതേതരത്വമാണ് എൻഎസ്എസ് നിലപാടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍  പറഞ്ഞു. ഇത് വീണ്ടും ആവർത്തിച്ചു പറയേണ്ട കാര്യമില്ല. അതുകൊണ്ടാണ് പൗരത്വഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പോകാതിരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങൾ ആണ് എൻഎസ്എസിന്‍റേത്. ഇക്കാര്യം നൂറു വർഷങ്ങൾക്കു മുമ്പ് തന്നെ മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുള്ളതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയിൽ നടന്ന എൻഎസ്എസ് സമ്മേളനത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. 

പേരെടുത്ത് പറയാതെ എസ്എന്‍ഡിപിയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവർക്കൊപ്പം യോഗത്തിൽ പങ്കെടുക്കാൻ ഇല്ലെന്നാണ് സുകുമാരൻ നായർ വിമര്‍ശിച്ചത്. 

click me!