മെസിയുടെ പേരിൽ തട്ടിപ്പ്; സർക്കാരിന് മെല്ലെപ്പോക്ക്, മുൻ മന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നു

Published : Oct 15, 2026, 08:45 AM ISTUpdated : Oct 15, 2026, 12:18 PM IST
messi scam

Synopsis

മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ. ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ട് വരാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ എസ്ഐടി അന്വേഷണം സ്തംഭനാവസ്ഥയിൽ. മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം നടത്താനുള്ള ഡിജിപിയുടെ ശുപാർശയിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തില്ല. മാസപ്പടിയിലെന്നപോലെയാണ് മെസി കേസിലും യുഡിഎഫ് സർക്കാറിൻറെ മെല്ലെപ്പോക്ക്.

കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടപ്പോൾ തട്ടിപ്പുകാരെ ഉടൻ സർക്കാർ വലയിലാക്കുമെന്ന് എല്ലാവരും കരുതി. എതിരാളികൾക്കെതിരെ തുരുതുരാ ഗോളടിക്കാനുള്ള സുവർണ്ണാവസരമായിരുന്നു. പക്ഷേ കാലിൽ പന്ത് കിട്ടിയിട്ടും മികച്ച അവസരമുണ്ടായിട്ടും പെനാൽറ്റി ബോക്സിനകത്തേക്ക് പോലും കയറുന്നില്ല സർക്കാർ. കഴിഞ്ഞ മാസം അഞ്ചിനാണ് എസ്ഐടി വിശദമായ റിപ്പോർട്ട് സർക്കാറിന് നൽകിയത്. മുൻ കായികമന്ത്രി വി അബ്ദു റഹ്മാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു ഷറഫലി എന്നിവർക്ക് തട്ടിപ്പിൽ കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സ്വകാര്യ വ്യക്തികളെ കൂടാതെ സർക്കാർ തലത്തിലും ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കണ്ടെത്തി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമയാർ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. വഞ്ചനയ്ക്കും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിനും പുറമേ, അഴിമതി നിരോധന നിയമപ്രകാരവും കേസ് എടുത്തു അന്വേഷിക്കണമെന്നായിരുന്നു എസ്ഐടിയുടെ പ്രധാന ശുപാർശ. മുൻ മന്ത്രിയും സർക്കാർ ഉദ്യോഗസ്ഥരുമായ പ്രതികൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാരിന്റെ ഔദ്യോഗിക അനുമതി അനിവാര്യം. ഈ അനുമതി തേടി ഡിജിപി സർക്കാരിന് കത്ത് നൽകി.

അബ്ദുൾ റഹ്മാനെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ആവശ്യമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. പക്ഷേ ലോക് ഭവനിലേക്ക് ഫയൽ അയക്കാൻ പോലും ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. നിയമസഭാ തിരക്കുകൾ എന്നാണ് വിശദീകരണം. സർക്കാരിൽ നിന്നും അനുമതി വൈകുന്നതിനാൽ എസ്ഐടിയുടെ തുടർനടപടികളും നിലച്ചു. കേസിന്റെ മറ്റൊരു ഭാഗമായ ജിഎസ്ടി തട്ടിപ്പ് അന്വേഷണവും ഇഴഞ്ഞു നീങ്ങുന്നു. പ്രത്യേക അന്വേഷണ സമിതിയെ വെക്കണമെന്നും, ജിഎസ്ടി കൃത്യമായി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കാണിച്ച് ജിഎസ്ടി കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളും വൈകുന്നു. ഫൗൾ പ്ലേ നടന്നുവെന്ന് വ്യക്തമായിട്ടും ഒളിച്ചുകളിക്കുന്നു യുഡിഎഫ് സർക്കാർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേമത്ത് പിക്കപ്പ് വാൻ തട്ടുകടയിലേക്ക് പാഞ്ഞുകയറി, വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചു; ഒട്ടേറെപേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിലെന്ന് സംശയം
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വിധിനിർണയ പാനലിനെതിരായ ആരോപണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു