യോഗ്യതയുള്ളവർ പുറത്ത്; പി എസ് സി നടത്തിയ കെഎസ്ഇബി മസ്ദൂർ നിയമനത്തിലും തട്ടിപ്പ്

Web Desk   | Asianet News
Published : Aug 21, 2020, 12:59 PM ISTUpdated : Aug 21, 2020, 01:34 PM IST
യോഗ്യതയുള്ളവർ പുറത്ത്; പി എസ് സി നടത്തിയ കെഎസ്ഇബി മസ്ദൂർ നിയമനത്തിലും തട്ടിപ്പ്

Synopsis

യോഗ്യതയുള്ളവർ പുറത്തിരിക്കെ മതിയായ പ്രവർത്തിപരിചയവും യോഗ്യതയും ഇല്ലാത്തവർക്കാണ് നിയമനം ലഭിച്ചത്. രേഖകളിൽ  ക്രിത്രിമത്വം നടത്തിയാണ് പലരും ജോലിക്ക് കയറിയതെന്ന് കെഎസ്ഇബി രേഖകൾ 

കൊച്ചി: പിഎസ്‍സി നടത്തിയ കെഎസ്ഇബി മസ്ദൂർ നിയമനത്തിലും തട്ടിപ്പ്. യോഗ്യതയുള്ളവർ പുറത്തിരിക്കെ മതിയായ പ്രവർത്തിപരിചയവും യോഗ്യതയും ഇല്ലാത്തവർക്കാണ് നിയമനം ലഭിച്ചത്. രേഖകളിൽ  ക്രിത്രിമത്വം നടത്തിയാണ് പലരും ജോലിക്ക് കയറിയതെന്ന് കെഎസ്ഇബി രേഖകൾ വ്യക്തമാക്കുന്നു.

കെ.എസ്.ഇ.ബി മസ്ദൂർ റാങ്ക് ലിസ്റ്റിലുള്ളവരാണ് 56കാരനും എറണാകുളം കുമ്പളങ്ങി സ്വദേശിയായ ബാബുരാജും 48കാരനായ കോതമംഗലം സ്വദേശി വർഗ്ഗീസും.  പക്ഷെ പ്രതീക്ഷയുടെ നല്ല കാര്യങ്ങളല്ല ഇവർക്ക് പറയാനുള്ളത്. 1989 ലാണ് ഇരുവരും കെ.എസ്.ഇ.ബിയിൽ താത്കാലിക ജീവനക്കാരായി ചേരുന്നത്. 2004ലാണ് 1200 ദിവസം വരെ ജോലി ചെയ്തവരെ  സ്ഥിരപ്പെടുത്തണമെന്ന് ഇൻഡസ്റ്റീര്യൽ ട്രിബ്യൂണൽ ഉത്തരവിട്ടത്. 

ഈ ഉത്തരവിനെതിരെ കെ.എസ്.ഇ.ബി കോടതിയെ സമീപിച്ചു.  സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ട്രിബ്യൂണൽ വിധി കോടതി അംഗീകരിച്ചു. 2018 ൽ പി.എസ്.സി പരീക്ഷ നടത്തി. പക്ഷേ നിയമനം ലഭിച്ചവരിൽ പലർക്കും യോഗ്യത ഇല്ലെന്ന് കെഎസ്ഇബി രേഖകൾ തന്നെ വ്യക്തമാക്കുന്നു. 1984 ൽ ജനിച്ചവർ വരെ നിയമനം ലഭിച്ചവരിലുണ്ട്. 

1200 ദിവസത്തെ പ്രവർത്തി പരിചയം ലഭിക്കണമെങ്കിൽ ആറുവർഷമെങ്കിലും താത്കാലിക ജീവനക്കാരായിരിക്കണം. ഒരു വർഷം 200 ദിവസത്തെ ജോലിയാണ് താത്കാലിക ജീവനക്കാര്‍ക്ക് പരമാവധി ലഭിക്കുക. 2004 ന് മുമ്പ് 1200 ദിവസത്തെ ജോലി ലഭിക്കണമെങ്കിൽ 1998 ലെങ്കിലും ജോലിയിൽ കയറണം. അങ്ങനെ നോക്കുകയാണെങ്കില്‍  ഇവർ സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ കെ.എസ്.ഇ.ബിയിൽ കരാർ ജീവനക്കാരായിരിക്കണമെന്ന നിലയിലാണ് കാര്യങ്ങളുള്ളത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി