സൗജന്യ റേഷന്‍; അവസാന അക്കത്തില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി

By Web TeamFirst Published Mar 31, 2020, 6:45 PM IST
Highlights

റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ എത്താന്‍ പാടില്ല. സര്‍ക്കാര്‍ നിശ്ചയിച്ച ശാരീരിക അകലം പാലിക്കണം. ബാങ്കുകളിലും ട്രഷറികളിലുമുള്ളതിന് സമാനമായി ടോക്കണ്‍ വ്യവസ്ഥയില്‍ റേഷന്‍ വിതരണം ചെയ്യാനാണ് തീരുമാനം. 

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഴുവന്‍ ആളുകള്‍ക്കും സൗജ്യ റേഷന്‍ നല്‍കാന്‍ സര്‍്കകാര്‍ തീരുമാനം. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ, മുന്‍ഗണനാ വിഭാഗത്തിനും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗത്തിനുമാണ് റേഷന്‍ നല്‍കുന്നത്.

റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ എത്താന്‍ പാടില്ല. സര്‍ക്കാര്‍ നിശ്ചയിച്ച ശാരീരിക അകലം പാലിക്കണം. ബാങ്കുകളിലും ട്രഷറികളിലുമുള്ളതിന് സമാനമായി ടോക്കണ്‍ വ്യവസ്ഥയില്‍ റേഷന്‍ വിതരണം ചെയ്യാനാണ് തീരുമാനം. 

റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ ജനപ്രതിനിധികളുടെയോ സന്നദ്ധ പ്രവര്‍ത്തനത്തിന് റെജിസ്റ്റര്‍ ചെയ്തവരുടെയോ മാത്രം സഹായം തേടാവൂ എന്നും അല്ലാതെ വരുന്നവ ൈപ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കടയില്‍ നേരിട്ട് എത്താനാകാത്തവരുടെ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതിന് സന്നദ്ധ സംഘടനകളില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ സഹായം ഉറപ്പുവരുത്താം. 

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ശാരീരക ബുദ്ധിമുട്ടുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ചുനല്‍കണം. റേഷന്‍ വാങ്ങാന് കൂടുതല്‍ ആളുകള്‍ കടയിലെത്താന്‍ സാധ്യതയുണ്ട്. ഇത് ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. 

അന്ത്യോദയ, മുന്‍ഗണനാ വിഭാഗത്തിന് ധാന്യം എത്തിക്കാന്‍ പ്രഥമ പരിഗണന നല്‍കണം. റേഷന്‍ കാര്‍്ഡ് നമ്പര്‍ പ്രകാരമാണ് റേഷന്‍ വാങ്ങാന്‍ എത്തേണ്ടത്. ഏപ്രില്‍ ഒന്നിന് 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കാണ് റേഷന്‍ ലഭിക്കുക. ഏപ്രില്‍ 2ന് 2, 3 നമ്പറില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഏപ്രില്‍ 3 ന് 4, 5 നമ്പറില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഏപ്രില്‍ 4 ന് 6, 7 നമ്പറില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഏപ്രില്‍ 5ന്  8, 9 നമ്പറില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും റേഷന്‍ ലഭിക്കും. ഇതുവഴി അഞ്ച് ദിവസം കൊണ്ട് മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ ലഭിക്കും. 

click me!