സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യതയെന്ന് ടി പി രാമകൃഷ്ണൻ, 'വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണം'

Published : May 19, 2026, 11:57 AM IST
free travel for women will increase ksrtc burden says tp ramakrishnan

Synopsis

സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ശമ്പളം കൃത്യമായി നൽകുന്നതും ഉറപ്പുവരുത്തണം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണ്. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. സിപിഎമ്മിൽ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇപ്പോൾ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

കൂടാതെ, എഴുപതുകളിൽ 17 സീറ്റിലേക്ക് തകർന്നു പോയ സിപിഎം ശക്തമായി തിരിച്ചുവന്നെന്നും തോൽവി സംബന്ധിച്ച പരിശോധന പൂർത്തിയായ ശേഷം നിലപാട് അറിയിക്കും. ജില്ലാ കമ്മറ്റികളിലെ ചർച്ചകൾ സംബന്ധിച്ച ആരോപണങ്ങൾ മാധ്യമങ്ങൾ ഊതി പെരുപ്പിച്ചതാണ്. പിശക് പറ്റിയുണ്ടെങ്കിൽ തിരുത്തും എന്നും അദ്ദേഹം പ്രതികരിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് കെ മുരളീധരൻ; വകുപ്പ് തർക്കം സ്ഥിരീകരിച്ച് മന്ത്രി, വിജ്ഞാപനം ഇന്നുണ്ടാകും
'കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയ്ക്ക് സതീശൻ വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ'; വിവാദ പ്രസ്‌താവനയുമായി എംഎം മണി