
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ വച്ച തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തു. തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് ഐസൊലോഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്.
ചൈനയിൽ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെങ്കിലും രോഗലക്ഷണങ്ങൾ കണ്ട ചിലരെ ആശുപത്രിയിലെ ഐസൊലോഷേൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരിലേറെയും വിദ്യാർത്ഥികളാണ്. അടച്ചിട്ട ഐസൊലേഷൻ വാർഡിൽ തുടരുന്ന കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ സമയം ചിലവഴിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈഫൈ സംവിധാനം ഒരുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam