
കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച ഷരീഫിനെ മർദിച്ചിരുന്നെന്ന് സുഹൃത്ത് മുഹമ്മദ് അഷ്റഫ് പൊലീസിന് മോഴി നല്‍കി. തലയ്ക്കടിക്കുകയായിരുന്നു. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് പോയ ശേഷം ഇയാൾ തിരികെ എത്തിയിരുന്നില്ല. മുണ്ടുപാലത്തെ വീട്ടിൽ യുവാവ് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. ഷരീഫ് മരിച്ച വിവരം അഷ്റഫ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. സഹോദരൻ എന്ന് പറഞ്ഞാണ് ആദ്യം ഇയാൾ പൊലീസിനോട് സംസാരിച്ചത്. യുവാവിന്‍റെ മരണില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam