പുതുക്കാട് കാണാതായ സുഹൃത്തുക്കളുടെ മൃതദേഹം കിണറ്റില്‍; മദ്യപിക്കാന്‍ പോയപ്പോള്‍ വീണതാകാമെന്ന് പൊലീസ്

Published : Jul 10, 2021, 10:32 PM IST
പുതുക്കാട് കാണാതായ സുഹൃത്തുക്കളുടെ മൃതദേഹം കിണറ്റില്‍; മദ്യപിക്കാന്‍ പോയപ്പോള്‍ വീണതാകാമെന്ന് പൊലീസ്

Synopsis

പുതുക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ട് ദിവസം മുമ്പ് ഇവരെ കാണാതായിരുന്നു. 

തൃശ്ശൂർ: പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 കാരനായ വിജയൻ 66 കാരനായ വേണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കാൻ പോയപ്പോൾ കിണറ്റിൽ വീണതാകാമെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പുതുക്കാട് പൊലീസ് വ്യക്തമാക്കി.

പുതുക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ട് ദിവസം മുമ്പ് ഇവരെ കാണാതായിരുന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടരവേയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും ഈ പ്രദേശത്ത് മദ്യപിക്കാൻ പോകാറുണ്ടെന്നും അപകടത്തിൽ മരിച്ചതാകാമെന്നും പുതുക്കാട് പൊലീസ് വ്യകത്മാക്കി.

അഗ്നി ശമന സേനയും പൊലീസും ചേർന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. ഇടയ്ക്കിടെ യാത്ര പോകാറുള്ളതിനാൽ കാണാതായതിൽ ആർക്കും വലിയ ദുരൂഹത തോന്നിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു