രജിസ്ട്രേഷൻ മുതൽ പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യം വരെ; ഉപയോഗിക്കാം സാക്ഷം ആപ്പ് ഭിന്നശേഷി വോട്ടർക്ക്

Published : Mar 22, 2024, 06:17 PM IST
രജിസ്ട്രേഷൻ മുതൽ പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യം വരെ; ഉപയോഗിക്കാം സാക്ഷം ആപ്പ് ഭിന്നശേഷി വോട്ടർക്ക്

Synopsis

ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരി ക്കുന്നതിനായി സാക്ഷം ആപ്പ്

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി സാക്ഷം ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഭിന്നശേഷി വോട്ടർമാർക്ക് ഈ ആപ്പ് ഉപയോഗിക്കാം.

ഭിന്നശേഷി വോട്ടർമാർക്ക് രജിസ്ട്രേഷൻ പ്രക്രിയ മുതൽ വോട്ടെടുപ്പ് ദിവസം പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യത്തിന് വരെ ആപ്പ് ഉപയോഗിക്കാം. ഇതിനായി ഉപയോക്താവിന് ഒരു സജീവ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. 

പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷി ആയി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥന, മൈഗ്രേഷനുള്ള അഭ്യർത്ഥന (ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് കൈമാറ്റം), തിരുത്താനുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ അറിയുക, വീൽ ചെയറിനുള്ള അഭ്യർത്ഥന, ഇലക്ടറൽ റോളിൽ പേര് തിരയുക, നിങ്ങളുടെ പോളിംഗ് സ്റ്റേഷൻ അറിയുക, ബൂത്ത് ലൊക്കേറ്റർ, നിങ്ങളുടെ സ്ഥാനാർത്ഥികളെ അറിയുക, പരാതികൾ രജിസ്റ്റർ ചെയ്യുക തുടങ്ങിയവക്കായി ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും  ലഭ്യമാണ്.

കലയുടെ അളവ് കോൽ തൊലിയുടെ നിറമല്ല, കറുപ്പ് വിവാദം അനാവശ്യവും ഖേദകരവും. ഇത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും