ജോലി പഴക്കച്ചവടം, കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ പരിശോധനയിൽ കുടുങ്ങി; പിടികൂടിയത് 26 ഗ്രാം എംഡിഎംഎ

Published : Feb 17, 2025, 07:48 PM IST
ജോലി പഴക്കച്ചവടം, കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ പരിശോധനയിൽ കുടുങ്ങി; പിടികൂടിയത് 26 ഗ്രാം എംഡിഎംഎ

Synopsis

കാസർകോട് പഴ കച്ചവടം നടത്തുന്ന ഉപ്പള സ്വദേശിയെ 25.9 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു

കാസർകോട്: ബസിൽ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി. കാസർകോട് ജില്ലയിലെ ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് ബിസ്മില്ല മൻസിലിൽ മുഹമ്മദ് ഷമീർ (28) ആണ് അറസ്റ്റിലായത്. കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴ കച്ചവടക്കാരനാണ് ഇയാൾ. ഇന്ന് രാവിലെ ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കടത്തുന്നതായി കാസ‍ർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയ്ക്ക് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് എസ്‌പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഡിവൈഎസ്‌പി ഉത്തംദാസിൻ്റെയും എസ്ഐമാരായ നാരായണൻ, പ്രതീഷ് കുമാർ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും എംഡിഎംഎ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു