ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി

Published : Mar 31, 2022, 10:23 AM IST
ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി

Synopsis

ഇന്ധന വില വർധയിൽ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി കെ ശ്രീകണ്ഠൻ എന്നിവരാണ് നോട്ടീസ് നൽകിയത്

ദില്ലി: ഇന്ധന വില വർധനവിനെതിരെ (Fuel Price Hike) പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ. വിജയ് ചൗക്കിൽ പാർട്ടി എംപിമാർ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നത്. ജനങ്ങൾ തീരാ ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനയിൽ സംയുക്ത പ്രതിഷേധത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും. രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും കെ സി വേണുഗോപാൽ ദില്ലിയിൽ പറഞ്ഞു.

ഇന്ധന വില വർധയിൽ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി കെ ശ്രീകണ്ഠൻ എന്നിവരാണ് നോട്ടീസ് നൽകിയത്. ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺ​ഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു വിജയ് ചൗക്കിൽ. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നിൽ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും  കോൺ​ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.

ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധർണയും വരും ദിവസങ്ങളിൽ നടക്കും. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും കൂടിയിരുന്നു. ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ ഡീസിൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 14 പൈസയാണ്. പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ഏഴു രൂപയോളം കൂടി. ഡീസൽലിന് 6 രൂപ 74 പൈസയാണ് കൂട്ടിയത്.

പതിനൊന്ന് ദിവസത്തിനിടെ പത്ത് തവണയാണ് ഇത് വരെ ഇന്ധന വില കൂട്ടിയത്. രാജ്യത്ത് കര്‍പ്പൂരം മുതല്‍ കംപ്യൂട്ടര്‍ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കാന്‍ ഇന്ധന വിലക്കയറ്റം കാരണമാകും.

രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയെയും നിരക്കുകളെയും ഇത് ബാധിക്കുകയും ചെയ്യും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്