പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം; മരിച്ചത് തിരുപ്പൂർ സ്വദേശികൾ

Published : Mar 31, 2022, 08:46 AM ISTUpdated : Mar 31, 2022, 09:47 AM IST
പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം; മരിച്ചത് തിരുപ്പൂർ സ്വദേശികൾ

Synopsis

വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാലക്കാട്: പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ (Accident) രണ്ട് മരണം. നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ബാലാജി, മുരുകേശൻ എന്നിവരാണ് മരിച്ചത്. സംഘത്തിലെ മൂന്നാമൻ പരിക്കേറ്റ് ചികിത്സയിലാണ്. പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുള്ള യാത്രയിലാണ് അപകടമുണ്ടായത്. 

വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ലൈസൻസില്ലാതെ പ്രവ‍ർത്തിക്കുന്ന സ്പായ്ക്ക് പൂട്ടുവീണു, 23 കാരിയുടെ പരാതിയിൽ നടപടി
ബാധയൊഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം ജ്യോത്സ്യനടുത്തെത്തി, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്