'എല്ലാവര്‍ക്കും പത്രം ആറിന് കിട്ടും, തനിക്ക് ആ വിദ്വാന്‍ 7.30നാണ് എത്തിക്കാറുള്ളത്': മുഖ്യമന്ത്രി

By Web TeamFirst Published May 15, 2021, 9:16 PM IST
Highlights

നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ നിയന്ത്രണങ്ങൾ സംബന്ധിച്ച്  വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ട്രിപ്പിൾ ലോക്ക്ഡൌൺ ഉള്ളയിടങ്ങളിൽ പാലും പത്രവും ആറ് മണിക്ക് മുമ്പ് എത്തിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

തിരുവനന്തപുരം:  നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ നിയന്ത്രണങ്ങൾ സംബന്ധിച്ച്  വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ട്രിപ്പിൾ ലോക്ക്ഡൌൺ ഉള്ളയിടങ്ങളിൽ പാലും പത്രവും ആറ് മണിക്ക് മുമ്പ് എത്തിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഈ വിവരം വാർത്താസമ്മേളനത്തിൽ കേട്ടുകൊണ്ടിരുന്ന പത്രവിതരണക്കാർ അപ്പോൾ തന്നെ മാധ്യമപ്രവർത്തകർക്ക് സന്ദേശമയച്ചു. ഈ സന്ദേശം ചൂണ്ടിക്കാട്ടി മാധ്യപ്രവർത്തകന്റെ വക മുഖ്യമന്ത്രിക്ക് ചോദ്യം. പത്രവിതരണത്തിന് കൂടുതൽ സമയം അനുവദിക്കുമോ എന്നായിരുന്നു അത്. ചോദ്യത്തിന് സ്വന്തം വീട്ടിൽ പത്രമിടുന്നയാൾക്ക് ചെറിയൊരു കൊട്ട് കൊടുത്തായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

'പത്രം പലർക്കും  സാധാരണ ആറ് മണിക്ക് കിട്ടുന്നതാണ്. എനിക്ക് കിട്ടാൻ പക്ഷെ ഏഴ് ഏഴരയാവും. അത് നമ്മുടെ വിദ്വാന്റെ  ഒരു പ്രശ്നമാണ്. സാധാരണ മറ്റ് പലരും ആറ് മണിക്ക് പത്രം എത്തിക്കാറുണ്ട്. അതുകൊണ്ട് വലിയ പ്രശ്നമൊന്നും വരില്ല... പത്ത് മിനുട്ട് അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോയാൽ അതിന്റെ മേലെ വലിയ കുറ്റമായി വരില്ല..' - എന്നുമായിരുന്നു മുഖ്യന്റെ മറുപടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!