
ആലപ്പുഴ:പോലീസിനെതിരെ വിമർശനവുമായി ജി സുധാകരൻ രംഗത്ത്.നിയമം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ നിയമം ലംഘിക്കുകയാണ്.അതാണ് ചില പോലീസുകാർ ചെയ്യുന്നത്
കല്യാണ പാർട്ടി കഴിഞ്ഞ് വന്നവരെ തല്ലിച്ചതച്ചു.ആളുമാറി തല്ലുന്നു.ഇത് ഗുരുതരമായ തെറ്റാണ്..പത്തനം തിട്ടയിൽ ആളുമാറി തല്ലിയ പോലീസുകാർ സർവീസിലിരിക്കാൻ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.അവർക്ക് ശമ്പളം നൽകി പോറ്റിയ സമൂഹം പശ്ചാത്തപിക്കണം.പോലീസുകാരും സർക്കാർ ജീവനക്കാരും നല്ലൊരു ശതമാനം പുറത്തു പോകേണ്ടവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു
സർക്കാരുമായി സഹകരിച്ചു വേണം എഴുത്തുകാർ പോകേണ്ടത് എന്നാണ് എം.മുകുന്ദൻ പറഞ്ഞത്ഏത് സര്‍ക്കാരിനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നറിയില്ല.ഇങ്ങനെയാണോ എഴുത്തുകാർ പറയേണ്ടത്, ഇതാണോ മാതൃക.ഭരിക്കുന്നത് ആരാണെന്ന് നോക്കാതെ സാഹിത്യകാരൻമാർ സാമൂഹ്യ വിമർശനം നിർഭയമായി നടത്തണമെന്നും ജി. സുധാകരൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam