എം വി ഗോവിന്ദൻ, ബിനോയ് വിശ്വം, മുഹമ്മദ് ഷിയാസ് ഒക്കെ നേരിട്ട് ഹാജരാകണം: ഹൈക്കോടതി; വഴിതടയൽ വിഷയം പരിഗണിക്കും

Published : Feb 10, 2025, 08:22 AM IST
എം വി ഗോവിന്ദൻ, ബിനോയ് വിശ്വം, മുഹമ്മദ് ഷിയാസ് ഒക്കെ നേരിട്ട് ഹാജരാകണം: ഹൈക്കോടതി; വഴിതടയൽ വിഷയം പരിഗണിക്കും

Synopsis

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും സമരം ചെയ്ത കോണ്‍ഗ്രസ്, സി പി ഐ നേതാക്കൾക്കെതിരെയും പൊലീസ് നടപടിയെടുത്തിരുന്നു

കൊച്ചി: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെടുത്ത കോടതിയലക്ഷ്യ നടപടി ഇന്ന് വീണ്ടും പരിഗണിക്കും. വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിന് വഴിതടഞ്ഞ് സ്റ്റേജ് കെട്ടിയതിൽ കേസെടുത്തതിനു പിന്നാലെയാണ് കൊച്ചിയിലും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും സമരം ചെയ്ത കോണ്‍ഗ്രസ്, സി പി ഐ നേതാക്കൾക്കെതിരെയും പൊലീസ് നടപടിയെടുത്തത്.

ഇതിനു പിന്നാലെയാണ് സിപിഎം നേതാക്കളായ എം വി ഗോവിന്ദൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവരോടും സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടി ജെ വിനോദ്, ഡൊമിനിക് പ്രസന്‍റേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പർജൻകുമാർ, പുട്ട വിമാലാദിത്യ എന്നിവരോടും നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.

സ്വകാര്യ വ്യക്തിയുടെ പറമ്പ്, നാട്ടുകാരറിഞ്ഞത് കമ്പനി വാഹനങ്ങളെത്തി കുഴിയെടുത്തപ്പോൾ; ടവറിനെതിരെ പ്രതിഷേധം

'റെയിൽവേയിൽ ജോലി കിട്ടിയതോടെ ഭാര്യ ഇട്ടിട്ട് പോയി'; ജോലി ഒപ്പിച്ചതിൽ യുവാവിന്‍റെ വെളിപ്പെടുത്തൽ, സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലെത്തി