'തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയാൽ ജീവനെടുക്കും'; ജി സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി, പൊലീസിൽ പരാതി

Published : Apr 01, 2026, 04:25 PM IST
G Sudhakaran driver

Synopsis

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയാൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണി. രണ്ട് നമ്പറുകളിൽ നിന്നായി 4 തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിന്‍റെ പരാതി.

ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണിയെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയാൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണി. രണ്ട് നമ്പറുകളിൽ നിന്നായി 4 തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിന്‍റെ പരാതി. സംഭവത്തില്‍ പ്രദീപ് കുമാർ പുന്നപ്ര പൊലീസിൽ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്
മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുന്നു, ഇന്ത്യയെ കടക്കെണിയിലാക്കിയത് മോദി; സിപിഐ ജനറൽ സെക്രട്ടറി ഡി രാജ